crime

വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയുടെ ആക്രമണം’ മാതാപിതാക്കളടക്കമുള്ളവര്‍ക്ക് പരിക്ക്

By webdesk14

August 25, 2023

മലപ്പുറം: ചങ്ങരംകുളത്ത് വിവാഹ തലേന്ന് വീട്ടില്‍ കയറി വരന്റെ മുന്‍കാമുകിയുടെയും ബന്ധുക്കളു ടെയും നേതൃത്വത്തില്‍ അക്രമം. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുന്‍ കാമുകിയും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വീട്ടിലെത്തിയത്. രാത്രി 12ഓടെയായിരുന്നു അക്രമം. വരന്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും സംഘം ആരോപിച്ചു. സംഭവത്തോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി.