More

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; പ്രതിഷേധവുമായി പിടിഐ പ്രവര്‍ത്തകര്‍

By webdesk14

March 14, 2023

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വീടിനു മുന്നില്‍ നിന്നും പൊലീസും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പൊലീസിന് നേരെ പൊലീസ് കല്ലെറിഞ്ഞു.

Islamabad Police reached Zaman Park Lahore to arrest Chairman Imran Khan.#زمان_پارک_پُہنچو pic.twitter.com/ArwNPWCEGx

— Bani Gala/Zaman Park Updates (@BaniGalaUpdates) March 14, 2023

ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചു തടഞ്ഞു. കള്ളക്കേസുകളില്‍ ഇമ്രാന്‍ ഖാന്‍ പൊലീസിനു കീഴടങ്ങില്ലെന്നു മുതിര്‍ന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോടു പറഞ്ഞു. പ്രധാമനന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരായുള്ള കേസ്.

മൂന്നുതവണ നോട്ടീസ് നല്‍കീട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിന് ശേഷം , ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു.