gulf

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

By web desk 1

September 24, 2021

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍എസ് കിരണ്‍(33) ആണ് മരിച്ചത്. നിസ്വക്ക് സമീപം സമാഈലില്‍ വച്ചാണ് വാഹനാപകടമുണ്ടായത്.

കൂടെയുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട മകള്‍ തന്‍മയയെ ബന്ധുക്കള്‍ക്ക് കൈമാറി.