gulf

പ്രവാസി മലയാളിയുടെ കൊലപാതകം; പ്രതിയെന്ന് കരുതുതുന്നയാളും മരിച്ചു

By web desk 1

June 17, 2021

അഷ്‌റഫ് ആളത്ത്

ദമ്മാം: വാക്ക് തര്‍ക്കത്തില്‍ പ്രവാസിമലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും മരണപ്പെട്ടു. കഴുത്തറുത്ത് ഗുരുതരമായ നിലയില്‍ കാണപ്പെട്ട ഘാന സ്വദേശി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ ഹസയിലെ ജബല്‍ ശഅബക്കടുത്ത് ബുധനാഴ്!ച ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലം, ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് കൊല്ലപ്പെട്ടത്. ഘാതകനെന്ന് സംശയിക്കുന്ന ഘാന സ്വദേശിയെ കഴുത്തറുത്ത് ഗുരുതരാവസ്ഥയില്‍ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു. പ്രമുഖ പാല്‍ വിതരണ കമ്പനിയിലെ സെയില്‍സ് വാഹനത്തില്‍ ജോലിക്കാരായിരുന്നു ഇരുവരും. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പു മാത്രം അല്‍ ഹസയിലെ ബ്രാഞ്ചില്‍ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കന്‍ പ്രകൃതക്കാരനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സനലിന്റെ ദാരുണാന്ത്യം.

പിതാവ്: പരേതനായ സദാനന്ദന്‍. അമ്മ: സീതമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.