crime

സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റു പ്രവാസി മലയാളി മരിച്ചു

By webdesk14

June 14, 2023

റിയാദ്: പ്രവാസി മലയാളി സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റുമരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര കരിപ്പാകുളം സ്വദേശി അഷറഫ്(43) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി മോഷ്ടാക്കളുടെ കുത്തേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി റിയാദ് എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ വച്ചായിരുന്നു ആക്രമണം.

അഷ്‌റഫ് പാര്‍ക്കിലിരിക്കുമ്പോള്‍ ഇയാള്‍ക്ക് അരികിലെത്തിയ മോഷ്ടാക്കളുടെ ആക്രമത്തെ ചെറുക്കുന്നതിനിടെയാണ് ആക്രമണമേറ്റത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇസ്മായില്‍ സുഹറ ദമ്പതികളുടെ മകനാണ്. ഷഹാനയാണ് ഭാര്യ. നിയമനടപയടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.