gulf

നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി യുവവാവ് ദമ്മാം എയർപോർട്ടിൽ മരണപ്പെട്ടു

By webdesk14

July 29, 2024

ദമ്മാം: നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയ പ്രവാസി യുവവാവ് മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് വരുന്നതിനു ദമ്മാം കിംഗ് ഫഹദ് എയർപോർട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം.

മൾട്ടിപ്പ്ൾ റീ എൻട്രി കാലഹരണപ്പെട്ടതിനാൽ എമിഗ്രെഷൻ പരിശോധനയിൽ വെച്ച് ശിഹാബിൻറെ യാത്ര തടസപ്പെട്ടിരുന്നു. അൽ കോബാറിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം ഒരാഴ്ചമുമ്പാണ് അവധി കഴിഞ് തിരിച്ചെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.മയ്യിത്ത് നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഹുസ്സൈൻ നിലമ്പൂരിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി കെഎംസിസി അറിയിച്ചു.