india

പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; ബംഗാളിൽ 8 മരണം

By webdesk14

August 27, 2023

പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യത. സ്‌ഫോടനത്തില്‍ പരിക്കേറ്റ നിരവധി പേരെ ബരാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ഫാക്ടറി പൂര്‍ണമായി കത്തിനശിച്ചു.ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫാക്ടറിയില്‍ നിന്ന് ആളെ ഒഴിപ്പിക്കല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.