kerala

കൊട്ടാരക്കര സി.പി.എമ്മില്‍ പൊട്ടിത്തെറി; 121 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

By webdesk13

October 22, 2023

മേലില പഞ്ചായത്തിലെ ചെങ്ങമനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മിറ്റി അംഗവും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 121 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍ രാജീവിന്‍  ഇവരെ സ്വീകരിച്ചു.

വര്‍ഷങ്ങളായി പുകയുന്ന വിഭാഗീയതയെ തുടര്‍ന്നാണ് കൊഴിഞ്ഞുപോക്ക്. കഴിഞ്ഞവര്‍ഷവും സമാന സാഹചര്യത്തില്‍ 200ഓളം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു.