മൂന്നാറില്‍ അതിശൈത്യം തുടരുന്നു. താപനില വീണ്ടും പൂജ്യം ഡിഗ്രിയിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലേക്കെത്തിയത്. ദേവികുളം, സെവന്‍മല, നല്ലതണ്ണി എന്നിവിടങ്ങളില്‍ ഒരു ഡിഗ്രിയും സൈലന്റ് വാലിയില്‍, മാട്ടുപ്പെട്ടി എന്നി വിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില.
താപനില വീണ്ടും താഴ്ന്ന് പൂജ്യം ഡിഗ്രിയിലെത്തിയതോടെ രാത്രിയിലും പകലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. രാത്രി തണുപ്പ് ശക്തമാണെങ്കിലും പകല്‍ 25 ഡിഗ്രി വരെ താപനില ഉയരും.
എന്നാല്‍ കൊടും തണുപ്പിനെ വകവെക്കാതെ നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലോക്ക് ഓടിയെത്തുന്നത്.