kerala

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk13

April 22, 2024

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് കടന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. കഠിന ചൂട് 26 വരെ തുടരു. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.  ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.