kerala

സംസ്ഥാനത്ത് കൊടുംചൂട്; പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

By webdesk17

May 04, 2025

സംസ്ഥാനത്ത് കൊടുംചൂട്. പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ ജില്ലകളില്‍ 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.