kerala

ഏഴിമല നാവിക അക്കാദമി കോമ്പൗണ്ടിനകത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ആളെ പിടികൂടി

By webdesk15

April 14, 2023

ഏഴിമല ഇന്ത്യൻ നാവിക അക്കാദമി കോമ്പൗണ്ടിനകത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ആളെ സുരക്ഷാ വിഭാഗം പിടികൂടി. അസം ഗോൽപുര സ്വദേശി സോഹിദുർ ആണ് പിടിയിലായത് .ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ പയ്യന്നൂർ പോലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.