kerala

ഫെയ്‌സ് ക്രീം മാറ്റിവച്ചു; അമ്മയെ കമ്പിപ്പാരകൊണ്ട് മര്‍ദിച്ച് വാരിയെല്ല് തകര്‍ത്തു, മകള്‍ പിടിയില്‍

By Akhila

January 23, 2026

കൊച്ചി: ഫെയ്‌സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ നിവ്യയാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മര്‍ദനമേറ്റ അമ്മ സരസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്.

ഫെയ്‌സ് ക്രീം കാണാത്തതിനെ തുടര്‍ന്ന് നിവ്യ ആദ്യം സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ട ശേഷമാണ് കമ്പിപ്പാര കൊണ്ട് അടിച്ചത്. സരസുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് നിവ്യയെ വയനാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്നു പൊലീസ് പറഞ്ഞു. വിവാഹിതയായ നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.