മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച വീട്ടമ്മ നിഷ മേനോന്‍ ചെമ്പകശ്ശേരിക്കു നേരെ ഫേസ്ബുക്കില്‍ ‘വെര്‍ബല്‍ റേപ്പ്’. ഇതേത്തുടര്‍ന്ന് നിഷ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ സാമുഹ്യവിരുദ്ധര്‍ വീട്ടമ്മയെ അതിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഇത് സ്ത്രീകളുടെ മാനത്തിന് അപാനമുണ്ടാക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി നിഷ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ റീ പോസ്റ്റു ചെയ്തു. ഷാഹിനയുടെ പോസ്റ്റിലും ലാല്‍ ആരാധകരെന്ന വ്യാജേന കൂട്ടതെറി വിളി തുടരുന്നു. തീര്‍ത്തും അപമാനകരമായ രീതിയില്‍ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു തനിക്ക് വന്ന കമന്റുകളെന്ന് വീട്ടമ്മ നിഷ കഴിഞ്ഞ ദിവസം പോസ്റ്റ് പിന്‍വലിക്കുമ്പോള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഷാഹിനക്കു നേരെയും ‘ആക്രമണമുണ്ടായത്’.

അതേസമയം ബിജു പുലരിയെന്ന വ്യക്തി ഷാഹിനയുടെ പോസ്റ്റിനു നല്‍കിയ കമന്റാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.

ബിജു പുലരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

lal-fan-1

ഷാഹിനയുടെ ഭര്‍ത്താവിനെ ചേര്‍ത്തു നല്‍കിയ പോസ്റ്റിനെതിരെ നിഷ മേനോനും രംഗത്തു വന്നു.
നിഷയുടെ പ്രതികരണം: പ്രിയപ്പെട്ടവരെ… യാതൊരു കാരണവശാലും (സാക്ഷാല്‍ ലാല്‍ വന്നു പറഞ്ഞാലും) പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല…. ഞാന്‍ പോസ്റ്റിന്റെ സെറ്റിങ്‌സ് മാറ്റി.. കാരണം, എന്റെ കുടുംബചിത്രം ഉയര്‍ത്തിയാണ് ഓരോരുത്തര്‍ കമന്റടിക്കുന്നത്. അതും തികച്ചും അസഭ്യം. അതുകൊണ്ട്് ഫ്രണ്ട്‌സിനു മാത്രം കാണാനും കമന്റ് ചെയ്യാവുന്നതുമായ രീതിയില്‍ മാറ്റി.

puli-2-768x249

ഫാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/shahinanafeesa/posts