kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

By webdesk11

February 24, 2023

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സണെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റിട്ടതായി പൊലീസ് അറിയിച്ചു.