ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായി സുശീല്‍ കുമാര്‍ മോദിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
I have been working every single day since the lockdown but now it seems that God wants me to stop for a while and take a break !
I have tested #COVID19 positive and in isolation.
Taking all medication & treatment as per the advice of the doctors.— Devendra Fadnavis (@Dev_Fadnavis) October 24, 2020
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം എല്ലാ ദിവസവും ഞാന്‍ ജോലിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം എനിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നു. കോവിഡ് പൊസീറ്റീവായതിനാല്‍ ഐസൊലേഷനില്‍ പോവുകയാണ്-ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.
ബിഹാറില്‍ ബിജെപിക്ക് ശക്തരായ നേതാക്കളില്ലാത്തതിനാലാണ് മഹാരാഷ്ട്രയില്‍ നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിഹാറിലെത്തിച്ചത്. ബിജെപി-ജെഡിയു സഖ്യമായാണ് ബിഹാറില്‍ മത്സരിക്കുന്നത്. അതേസമയം ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒറ്റക്ക് മത്സരിക്കുന്നത് ബിജെപി നിര്‍ദേശപ്രകാരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.