പത്തനംതിട്ട: പത്തനംതിട്ട പൊലീസ് മേധാവിയുടേ ഉത്തരവില്‍ സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവില്‍ പറയുന്നു.
ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സര്‍ക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ആള്‍ സേനയില്‍ തുടര്‍ന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഉത്തരവിലുണ്ട്.
മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടല്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജി യ്ക്ക് അപ്പീല്‍ നല്‍കും. ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു.