india

വ്യാജ ഏറ്റുമുട്ടലിലൂടെ ബിജെപി സർക്കാർ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ്

By webdesk15

April 13, 2023

അതിഖ് അഹമ്മദിന്റെ മകനെയും ഝാൻസിയിലെ കൂട്ടാളിയെയും കൊലപ്പെടുത്താൻ പോലീസ് വ്യാജ ഏറ്റുമുട്ടൽ നടത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. സംസ്ഥാനത്തെ അലട്ടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ കോടതികളിൽ വിശ്വസിക്കുന്നില്ലെന്നും നിയമം കൈയിലെടുക്കുകയാണെന്നും യാദവ് പറഞ്ഞു. ആരു ശരിയോ തെറ്റോ എന്ന് അധികാരത്തിലിരിക്കുന്നവർ വിധിയെഴുതുന്നതും ആരു ജീവിക്കണമെന്നും മരിക്കണമെന്നും തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.