kerala

കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

By webdesk15

March 10, 2023

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസർ എം.ജിഷമോളെ കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞതിനെ തുടർന്നാണ് കോടതിയുടെ നിർദ്ദേശം.

ജിഷയില്‍ നിന്ന് കിട്ടിയ 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. നോട്ടുകള്‍ എവിടെ നിന്നും കിട്ടിയതാണെന്ന് ജിഷ ഇതുവരെ പറഞ്ഞിട്ടില്ല. ഇവരുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്.