Connect with us

kerala

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 2200 രൂപ കുറഞ്ഞു

ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയായി. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലുമെത്തി.
പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്നും സ്വര്‍ണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ജനുവരി 29ന് കുറിച്ച 1,31,160 രൂപയാണ് കേരളത്തില്‍ പവന്റെ റെക്കോര്‍ഡ്. അതിനുശേഷം 24,120 രൂപ കുറഞ്ഞു. ഗ്രാമിന് 16,395 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് കുറഞ്ഞത് 3,015 രൂപ. ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം തുടങ്ങിയത് ഫെബ്രുവരി അവസാനമാണ്. ശേഷം മാര്‍ച്ചില്‍ ഇതുവരെ പവന് 16,680 രൂപ കുറഞ്ഞു; ഗ്രാമിന് 2,085 രൂപയും.സ്വര്‍ണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഫെബ്രുവരിയിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം

ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Published

on

By

കാഞ്ഞങ്ങാട്: കാസര്‍കോട് ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാല്‍ പാലത്തിത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബിക് അധ്യാപകനാണ്.

ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജോലിസമ്മര്‍ദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എത്താതെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Continue Reading

kerala

ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

Published

on

By

ഒറ്റപ്പാലം : ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനടിയില്‍ മസ്ജിദ് ഇമാം പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഒറ്റപ്പാലം തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

ആനുകാലിക സംഭവവികാസങ്ങളെ പറ്റിയും, സമുദായഐക്യത്തിന്റെ ആവശ്യകതയെ പറ്റിയും, സാഹോദര്യ സ്‌നേഹത്തെപറ്റിയും വികാരഭരിതനായി ഖുതുബ പ്രസംഗം നടത്തികൊണ്ടിരിക്കെയാണ് മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഉജ്ജ്വലനായ വാഗ്മിയും, പ്രഗത്ഭ പണ്ഡിതനുമായ മൗലവി അബ്ദുള്‍ ഷുക്കൂര്‍ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്. മയ്യത്ത് ആംബുലന്‍സു വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.

സര്‍വ്വശക്തനായ നാഥന്‍ പരേതന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ. കബറിടം സ്വര്‍ഗീയ പൂന്തോപ്പാക്കി കൊടുക്കട്ടെ. മഗ്ഫിറത്തും, മര്‍ഹമത്തും നല്‍കട്ടെ. കുടുംബത്തിനു ക്ഷമയും, സമാധാനവും നല്‍കട്ടെ (ആമീന്‍ )യെന്നു പ്രാര്‍ത്ഥിക്കുന്നു.

 

Continue Reading

kerala

‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്‌ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം

Published

on

തിരുവനന്തപുരം: ലോകത്തും രാജ്യത്തും ഇസ്ലാമോഫോബിയയും മുസ്ലീം വിരോധവും ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും നന്മയും തിന്മയും തുല്യമാവില്ലെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരത്ത് ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നൊരു യുദ്ധമുഖത്താണ്. വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാന്റെ ഉപാധികൾ കഴിയുന്നതും അംഗീകരിച്ചു സമാധാനശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നുവെന്നും പാളയം ഇമാം പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്ന് കേൾക്കുന്നു, പക്ഷേ അതിൽ നാം ഭയപ്പെടേണ്ടതില്ലെന്നും പാളയം ഇമാം പറഞ്ഞു. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേവലം ആഘോഷത്തിനപ്പുറം പ്രാർഥനാ ദിനമായി ചെറിയ പെരുന്നാളിനെ കൊണ്ടാടണം. പെരുന്നാൾ ദിനത്തിൽ ഫിത്വർ സാക്കാത്തിന്റെ പ്രാധാന്യം മറക്കരുത്. ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

Trending