kerala
സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി നേതാവിന് കള്ളക്കേസ്
നിരന്തരം തന്നെ വേട്ടയാടുകയാണെന്നും മുരളീധരന്‍ പറഞ്ഞു
കോഴിക്കോട്: സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ നീക്കമെന്ന് പരാതി. ആര്‍.എം.പിയുടെ പേരാമ്പ്ര ഏരിയ ചെയര്‍മാനായ
എം.കെ മരളീധരനെതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് വടകര ആര്‍.ഡി.ഒ കോടതിയില്‍ കാപ്പ ചുമത്തിയത്. സി.പി.എം ഭരണ സ്വാധീനമുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുന്നതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ആദ്യമായല്ല സി.പി.എം തന്നെ കള്ളക്കേസില്‍ കുടുക്കന്നതെന്നും നിരന്തരം തന്നെ വേട്ടയാടുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ശാരീരികമായി അക്രമിക്കുക, വീടിന് കല്ലെറിയുക തുടങ്ങിയ അക്രമങ്ങളാണ് കുടുംബം നേരിടുന്നതെന്നും ശല്യം കാരണം വീട് മാറി താമസിക്കേണ്ട സ്ഥിതി വന്നിട്ടുണ്ടെന്നും മുരളീധരന്‍ പരാതിപ്പെട്ടു. പോലീസില്‍ പരാതിപ്പെടുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നതായി അനുഭപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
kerala
നിയുക്ത ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന്‍ എം.പി
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ കൊച്ചിൻ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ച് അഡ്വ. ഹാരിസ് ബീരാൻ എം.പി. എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെയും യു.ഡി.എഫ് നേതാക്കളുടെയും കൂടെയായിരിന്നു എം.പിയുടെ കൂടിക്കാഴ്ച.
രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും സമുദായങ്ങൾക്കിടയിലെ സ്‌നേഹവും സഹിഷ്ണുതയും കൂടുതൽ ദൃഢമാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി പങ്കുവെക്കാനും സാധിച്ചുവെന്ന് അഡ്വ. ഹാരിസ് ബീരാൻ മാധ്യമങ്ങളെ അറിയിച്ചു. പുതിയ മെത്രാനായി ഡിസംബർ 7ന് സ്ഥാനമേൽക്കുന്ന ഫാദർ ആന്റണി കാട്ടിപ്പറമ്പിലിനെ നേരിൽക്കണ്ട് ആശംസകൾ അറിയിക്കുന്നതിനോടൊപ്പം ഭാവിയിൽ പരസ്പരം എല്ലാ സഹായ സഹകരണങ്ങളും ഉറപ്പുവരുത്തതാനും സാധിച്ചതായി എം പി കൂട്ടിച്ചേർത്തു.
നിയുക്ത മൈത്രാന്റെ പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെയും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു ഡി എഫ് കൺവീനർ ഡൊമനിക് പ്രസന്റെഷൻ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ, കെ പി സി സി ജന. സെക്രട്ടറി അഭിലാഷ് തുടങ്ങിയ മുതിർന്ന നേതാക്കളുടെയും കൂടെ കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചത്.
kerala
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു
പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂര്‍ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തില്‍ കാറില്‍ നിന്ന് ഇറക്കി രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശി അനില്‍, നിയാസ്, രത്നാകരന്‍ എന്നിവര്‍ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
kerala
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍
രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിച്ചു.
പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി). വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
News19 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india21 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

