india

യു.പിയില്‍ കുടുംബ തര്‍ക്കം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

By Test User

October 27, 2022

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ കുടുംബ തര്‍ക്കത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ട് കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വടിയും ലൈസന്‍സുള്ള തോക്കുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. വെടിവെപ്പില്‍ അച്ഛനും മകനും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവര്‍ ഇവരുടെ ബന്ധുക്കളാണ്. പ്രതികളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.