kerala

കുടുംബ തര്‍ക്കം; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

By webdesk17

June 26, 2025

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.