kerala

കുടുംബ വഴക്ക്; വൃദ്ധയുടെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്ത് ബന്ധുവായ യുവാവ്

By webdesk11

October 21, 2023

എറണാകുളം നോര്‍ത്ത് പറവൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്. വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരന്റെ മകന്‍ രമേഷ് ഇടിച്ചു നിരത്തിയത്.

ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്താണ് അവിവാഹിതയായ ലീല ജീവിക്കുന്നത്. പണി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് ഇടിച്ചു പൊളിച്ച് ഇട്ടിരിക്കുന്നത് കണ്ടത്.

രമേശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.