crime

കുടുംബവഴക്ക്: സ്വന്തം കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരെ കൊന്നു; ബന്ധു തീ കൊളുത്തി ആത്മഹത്യ ചെയ്തു

By webdesk14

February 09, 2023

ചെന്നൈയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് അരുംകൊല. സ്വന്തം കുഞ്ഞ് ഉള്‍പ്പെടെ മൂന്ന്‌പേരെ കൊന്ന ശേഷം പ്രതി ആത്മഹത്യ ചെയ്തു. നാല് മാസം പ്രായമുള്ള സ്വന്തം കുഞ്ഞ്, ഭാര്യ സഹോദരി തമിഴരസി, അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹാസിനി എന്നിവരെയാണ് ബന്ധു സര്‍ഗുരു തീ വച്ച് കൊലപ്പെടുത്തിയത്. തമിഴരസിയുടെ സഹോദരി ധനലക്ഷ്മിയുടെ ഭര്‍ത്താവാണ് സര്‍ഗുരു.

ഇയാളുമായി വഴക്കിട്ട് ധനലക്ഷ്മി നാല് മക്കളുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. ഇവരെ തേടിയാണ് സര്‍ഗുരു അവിടേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും പ്രതി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ധനലക്ഷ്മിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ച് കത്തിക്കുകയുമായിരുന്നു. തമിഴരസിയും തല്‍ക്ഷണം മരിച്ചു. പിന്നാലെ സര്‍ഗുരു തീ കൊളുത്തി ആത്മഹത്യ ചെയ്തു.