kerala

കൊച്ചിയില്‍ 70 കാരന്‍ മരിച്ചു, മരണം വിഷപ്പുക ശ്വസിച്ചെന്ന് കുടുംബം

By webdesk14

March 13, 2023

കൊച്ചി: വാഴക്കാലയില്‍ എഴുപതുകാരന്‍ മരിച്ചത് വിഷപ്പുക ശ്വസിച്ചെന്ന് കുടുംബം. വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. ലോറന്‍സിന്റെ വീട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ സന്ദര്‍ശിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നു ലോറന്‍സ്. വിഷപ്പുക കാരണം ഫാന്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നെന്ന് ലോറന്‍സിന്റെ ഭാര്യ പറഞ്ഞു .

വിഷപ്പുകയുടെ ആദ്യ രക്തസാക്ഷിയാണ് ലോറന്‍സ് എന്ന് കെ.സുധാകരന്‍ പറഞ്ഞു. സംഭവത്തെ ഗൌരവായി കാണണമെന്നും സര്‍ക്കാര്‍ ഇപ്പോഴും നിഷേധാത്മക നിലപാട് തുടരുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു. എറണാകുളം നഗരത്തില്‍ വിവിധ ഇടങ്ങളിലായി പ്രതിപക്ഷ പ്രതിഷേധം നടന്നുവരികയാണ്