Art

പ്രശസ്ത കഥകളി നടന്‍ ആര്‍.എല്‍.വി രഘുനാഥ് വേദിയില്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു

By webdesk13

August 07, 2023

കഥകളി നടന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍ കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോഴാണ് സംഭവം. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച്ച രാത്രിയാണ് സംഭവം.