മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാര്‍മോണിസ്റ്റും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട് (68) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. അരീക്കോട് ഉഗ്രപുരം സ്വദേശിയാണ്.
സംഗീതമേഖലയില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവെച്ച അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മീഡിയവണ്‍ മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ്. ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബര്‍ ട്രാവെല്‍സ് ഇശല്‍ കലാരത്‌ന പുരസ്‌കാരം തുടങ്ങിയവ പ്രധാനമാണ്.
ഭാര്യ മാപ്പിളപ്പാട്ട് ഗായിക ജമീല, മക്കള്‍: ജമാല്‍ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന.