india

മുംബൈ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ഐഫോണ്‍ 17 വാങ്ങാന്‍ തമ്മിലടിച്ച് ആരാധകര്‍

By webdesk17

September 19, 2025

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ 17 വില്‍പ്പന ആരംഭിച്ച ആദ്യ ദിനം തന്നെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകര്‍ തിക്കിതിരക്കി. ബികെസി ജിയോ സെന്ററിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വലിയ ജനക്കൂട്ടം തടിച്ചുകൂടിയതോടെ തിരക്ക് നിയന്ത്രണാതീതമായി. പുതിയ ഐഫോണ്‍ വാങ്ങാന്‍ എത്തിയവരുടെ തമ്മിലടിയാണ് പൊലീസിനെ ഇടപെടലിന് നിര്‍ബന്ധിതരാക്കിയത്.

സംഭവം ഉടന്‍ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഐഫോണ്‍ 17 സീരീസിന്റെ വില്‍പ്പന ഇന്ത്യയിലുടനീളം ആരംഭിച്ചതോടെ വിവിധ നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകളുടെ മുന്നിലും നീണ്ട ക്യൂകളും തിരക്കുകളും അനുഭവപ്പെട്ടു.

ഇന്ത്യയില്‍ ഐഫോണ്‍ 17 ന്റെ വില 82,900 മുതല്‍ ആരംഭിക്കുന്നു. അള്‍ട്രാ-സ്ലിം മോഡലായ ഐഫോണ്‍ എയര്‍ 1,19,900 രൂപയ്ക്കും, ഐഫോണ്‍ 17 പ്രോ 1,34,900 രൂപയ്ക്കും, ഐഫോണ്‍ 17 പ്രോ മാക്സ് 1,49,900 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്.