gulf

വിടവാങ്ങിയത് കാരുണ്യത്തിന്റെ പ്രതീകം: അബുദാബി കെഎംസിസി

By Test User

May 13, 2022

റസാഖ് ഒരുമനയൂര്‍

അബുദാബി: വിടവാങ്ങിയ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്‍ കാരുണ്യത്തിന്റെ പ്രതീകമായിരുന്നുവെന്ന് അബുദാബി സംസ്ഥാന കെഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാനവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്‍കുകയും ചെയ്യുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങല്‍, ജനറല്‍സെക്രട്ടറി അഡ്വ.കെവി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പികെ അഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.