ബംഗളൂരു: കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നു. രാജ്യമാകെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് സിദ്ധാരാമയ്യയുടെ പ്രഖ്യപനം.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പഞ്ചാപ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കര്‍ണാടകയിലെ സിദ്ധാരാമയ്യ സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്. ജൂണ്‍ 20 വരെയുള്ള വായ്പകളാണ് എഴുതി തള്ളിയത്. 8165 കോടി രൂപയാണ് ഇക്കാര്യത്തിനു വേണ്ടി ചെലവഴിക്കും. കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
കര്‍ണാടക സര്‍ക്കാരിന്റെ ഈ തീരുമാനം വഴി 22 ലക്ഷം കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുക. മൂന്നു വര്‍ഷമായി തുടരുന്ന വരള്‍ച്ച കര്‍ണാടകത്തിലെ കൃഷിയെ ബാധിച്ചിരുന്നു.