kerala

അട്ടപ്പാടിയില്‍ കര്‍ഷക ആത്മഹത്യ: റവന്യൂ വകുപ്പിനെതിരെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം

By webdesk18

October 21, 2025

പാലക്കാട്: അട്ടപ്പാടിയിലെ കര്‍ഷകന്‍ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്യുകയും, ഇക്കാര്യം സംബന്ധിച്ച് കുടുംബവും സുഹൃത്തുക്കളും റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

കുടുംബം പറയുന്നത്, അട്ടപ്പാടി വില്ലേജ് ഓഫീസില്‍ കടുത്ത അഴിമതി നടക്കുന്നു, ഉദ്യോഗസ്ഥര്‍ ഭൂമാഫിയകളില്‍ നിന്നും കൈക്കൂലി വാങ്ങി തണ്ടപ്പേരുകള്‍ മാനപ്പൂര്‍വ്വം തിരുത്തുന്നു എന്നതാണ്.

സുഹൃത്തുക്കള്‍ ആരോപിക്കുന്നത്, കൃഷ്ണസ്വാമി സ്വന്തം ഭൂമിക്ക് തണ്ടപ്പേര് ലഭിക്കുന്നതിനായി ഓഫീസുകളിലേക്ക് കയറി ഇറങ്ങിവന്നതോടെ മാനസിക വിഷമതയ്ക്ക് ഇരയായി ആത്മഹത്യ ചെയ്തതാണ്. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കൃഷിസ്ഥലത്ത് കൃഷ്ണസ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി കൃഷ്ണസ്വാമി നിരന്തരം വില്ലേജ് ഓഫീസില്‍ പോവുകയായിരുന്നുവെന്നും, റവന്യൂ വകുപ്പ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ തുടരുകയാണ് എന്ന് വിശദീകരണം നല്‍കി.

കുടുംബം, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടു.