kerala

കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് ഇന്നാരംഭിക്കും

By webdesk17

December 06, 2024

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് ഇന്നാരംഭിക്കും. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് 101 കര്‍ഷകര്‍ കല്‍നടയായാണ് ഡല്‍ഹിയിലേക്ക് ജാഥ നടത്തുക. മിനിമം താങ്ങുവില ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാര്‍ച്ച്. ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തിയിലും പൊലീസ് സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മാര്‍ച്ച് ആരംഭിക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കര്‍ഷര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.

അതേസമയം മാര്‍ച്ചിന് ഹരിയാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കര്‍ഷക റാലി മുന്‍നിര്‍ത്തി ഹരിയാന അംബാലയില്‍ ബി.എന്‍.എസ്.എസ് 163 പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.

ബാരിക്കേഡ് വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് തത്കാലികമായി കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ ചീഫ് സെക്രട്ടറി ചര്‍ച്ച തയാറാകണമെന്നും ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെകില്‍ വീണ്ടും മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.