india

ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്

By web desk 1

January 25, 2021

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാര്‍ച്ച് നടത്തുക. ഫെബ്രുവരി ഒന്നിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.

കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.