india

ദേശീയ പതാക എന്നും ഉയരത്തില്‍ പാറിക്കും; ദേശീയ പതാകയെ അവഹേളിച്ചിട്ടില്ല: മോദിക്ക് മറുപടിയുമായി കര്‍ഷകര്‍

By Test User

January 31, 2021

ഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് നരേഷ് തികായത്. കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല. ആരേയും അതിന് അനുവദിക്കുകയുമില്ല. എല്ലായിപ്പോഴും അതിനെ ഉയരത്തിരല്‍ പാറിക്കും’ നരേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും നരേഷ് തികായത് കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന കര്‍ഷക സംഘടന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിച്ചത്.