crime

പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു

By webdesk14

November 10, 2023

റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനില്‍ കിഴക്കേ ചിറയില്‍, പിതാവ് സുകുമാരന്‍ എന്നിവര്‍ക്കാണ് തലയില്‍ വെട്ടേറ്റത്. രാത്രി 8.40നാണ് സംഭവം.

ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അയല്‍വാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഒളിവിലാണ്. കൊലക്കേസില്‍ പ്രതിയായിട്ടുള്ള ആളാണ് പ്രസാദ്. പത്തനംതിട്ട മാമ്പാറയില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് പ്രതിയായിരുന്നത്.