kerala

ആലപ്പുഴ ചേര്‍ത്തലയില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം

By webdesk17

August 25, 2025

ആലപ്പുഴ ചേര്‍ത്തലയില്‍ പിതാവിനെ മകന്‍ അതിക്രൂരമായി മര്‍ദിച്ചു. 75കാരനായ പിതാവിനാണ് മകന്റെ ക്രൂരമര്‍ദനമേറ്റത്. ചേര്‍ത്തല പുതിയകാവ് സ്വദേശി ചന്ദ്രനെയാണ് മകന്‍ അഖില്‍ ക്രൂരമായി മര്‍ദിച്ചത്.

മദ്യലഹരിയില്‍ വന്ന അഖില്‍ അമ്മയുടെയും സഹോദരങ്ങളുടെയും മുന്നില്‍ വെച്ചായിരുന്നു ആക്രമണം നടത്തിയത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. അവശനിലയിലായ പിതാവിന്റെ കഴുത്ത് ഞെരിക്കുകയും തലക്കടിക്കുകയും ചെയ്തു. അയല്‍വാസികള്‍ പൊലീസിനെ അറിയിച്ച് അഖിലിനെ കസ്റ്റഡിയിലെടുപ്പിച്ചു