kerala

തൃശൂരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

By webdesk17

July 29, 2025

തൃശ്ശൂര്‍ മുളയം കൂട്ടാലയില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്. മകന്‍ സുമേഷ് ആണ് കൊലപ്പെടുത്തിയത്. പുത്തൂരിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പുറകിലെ പറമ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാല്‍ സൊസൈറ്റി പരിസരത്ത് വീടിനോട് ചേര്‍ന്ന പറമ്പിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറ കണ്ടെത്തി.