crime

മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം

By web desk 1

September 02, 2021

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് മൂന്ന് ജീവപര്യന്തം. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2016 മുതല്‍ മൂന്നു വര്‍ഷം പലസ്ഥലങ്ങളിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിനെ തുടര്‍ന്ന് രണ്ടാനമ്മയെ വിവരം അറിയിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.