kerala

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ്

By Test User

December 01, 2021

ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയാണ് ഫാദര്‍ റോബിന്‍.

20 വര്‍ഷം തടവ് എന്നത് 10 വര്‍ഷമായി ഹൈക്കോടതി കുറച്ചു. വടക്കുംചേരിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടിയെടുത്തത്. എന്നിരുന്നാലും പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പള്ളിമേടയില്‍ വെച്ചാണ് റോബിന്‍ വടക്കുംചേരി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.