ലുബ്‌ന ഷെറിൻ കെ പി
തൃശൂർ: 64ആമത് കേരള സ്കൂൾ കലോത്സവത്തിൽ ലളിതഗാനം ഹയർ സെക്കണ്ടറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ A ഗ്രേഡ് നേടി ആലപ്പുഴ MTHSS വെണ്മണി സ്കൂളിലെ വിദ്യാർത്ഥി അശ്വിൻ പ്രകാശ്. വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ആസ്വാദകരുടെ ഹൃദയം കീഴടക്കിയാണ് അശ്വിൻ വേദി വിട്ടത്.
2024ൽ കൊല്ലത്തുവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ലളിതഗാനത്തിൽ A grade നേടാനായിട്ടുണ്ട്. അന്നും അച്ഛൻ എഴുതി സംഗീത സംവിധാനം നിർവഹിച്ച പാട്ട് തന്നെയാണ് അശ്വിൻ പാടിയത്. 2000ൽ നടന്ന കാലോത്സവത്തിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും ഒന്നാം സ്ഥാനം നേടി സംസ്ഥാന പ്രതിഭയായ തന്റെ ആദ്യ ശിഷ്യൻ പി ബിബിൻ പിന്നീട് കാർ ആക്‌സിഡന്റിൽ മരിക്കുകയും അവനോടുള്ള സ്മരണാർത്ഥം ആ ഗാനം മകനെ കൊണ്ട് 2024ൽ പാടിക്കുകയുമായിരുന്നു ഈ പിതാവ്.