Cricket

പിതാവിന്റെ ആരോഗ്യനില ഗുരുതരം; റിങ്കു സിങ് ഇന്ത്യന്‍ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി

By webdesk17

February 24, 2026

മുംബൈ: സിംബാബ്വെക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം റിങ്കു സിങ് ടീം വിട്ടു. പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് താരം അടിയന്തരമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലിവര്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച ടീമിനൊപ്പം ചെന്നൈയിലെത്തിയ റിങ്കു, പിതാവിന്റെ അവസ്ഥ മോശമായതോടെ ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ താരം ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ബി.സി.സി.ഐ വ്യക്തത നല്‍കിയിട്ടില്ല.

വ്യാഴാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സിംബാബ്വെക്കെതിരെയാണ് അടുത്ത മത്സരം. റിങ്കുവിന് പകരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു നെറ്റ്‌സില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു.