kerala

തൃശൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച; കളവ് പോയത് 80 പവനിലധികം ആഭരണം

By webdesk13

January 01, 2023

തൃശൂര്‍: കുന്ദംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍കയറി നടത്തിയ കവര്‍ച്ചയില്‍ 80 പവനിലേറെ മോഷണം പോയെന്ന് പരാതി. ശാസ്ത്രി നഗറിലെ എല്‍ഐസി ഡിവിഷന്‍ ഓഫീസര്‍ ദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പുറത്തുപോയപ്പോഴായിരുന്നു മോഷണം.

രാവിലെ പത്ത് മണിക്ക് വീട്ടുകാര്‍ തളിക്കുളത്തുള്ള ബന്ധുവിട്ടീലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. മുറിയില്‍ സുക്ഷിച്ചിരുന്ന ആഭരണമാണ് മോഷ്ടാവ് കവര്‍ന്നത്. കുന്ദംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.