Chandrika Daily https://www.chandrikadaily.com Fri, 16 May 2025 16:59:32 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Chandrika Daily https://www.chandrikadaily.com 32 32 തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു https://www.chandrikadaily.com/street-man-attack-in-thrissur-12-people-were-bitten.html https://www.chandrikadaily.com/street-man-attack-in-thrissur-12-people-were-bitten.html#respond Fri, 16 May 2025 16:59:32 +0000 https://www.chandrikadaily.com/?p=341540 തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

]]>
https://www.chandrikadaily.com/street-man-attack-in-thrissur-12-people-were-bitten.html/feed 0
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം https://www.chandrikadaily.com/clash-between-protesters-and-police-in-mudalpozhi.html https://www.chandrikadaily.com/clash-between-protesters-and-police-in-mudalpozhi.html#respond Fri, 16 May 2025 16:37:30 +0000 https://www.chandrikadaily.com/?p=341536 മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

]]>
https://www.chandrikadaily.com/clash-between-protesters-and-police-in-mudalpozhi.html/feed 0
അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍ https://www.chandrikadaily.com/took-a-bribe-from-the-teacher-the-head-teacher-was-arrested.html https://www.chandrikadaily.com/took-a-bribe-from-the-teacher-the-head-teacher-was-arrested.html#respond Fri, 16 May 2025 16:17:04 +0000 https://www.chandrikadaily.com/?p=341533 സ്‌കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/took-a-bribe-from-the-teacher-the-head-teacher-was-arrested.html/feed 0
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി https://www.chandrikadaily.com/chief-ministers-public-programs-have-been-canceled-due-to-health-issues.html https://www.chandrikadaily.com/chief-ministers-public-programs-have-been-canceled-due-to-health-issues.html#respond Fri, 16 May 2025 15:56:17 +0000 https://www.chandrikadaily.com/?p=341530 ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ചക്കത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

ഇന്ന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.

]]>
https://www.chandrikadaily.com/chief-ministers-public-programs-have-been-canceled-due-to-health-issues.html/feed 0
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി https://www.chandrikadaily.com/three-terrorists-were-arrested-from-budhgam-in-jammu-and-kashmir.html https://www.chandrikadaily.com/three-terrorists-were-arrested-from-budhgam-in-jammu-and-kashmir.html#respond Fri, 16 May 2025 15:34:43 +0000 https://www.chandrikadaily.com/?p=341527 ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

]]>
https://www.chandrikadaily.com/three-terrorists-were-arrested-from-budhgam-in-jammu-and-kashmir.html/feed 0
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് https://www.chandrikadaily.com/a-young-man-was-killed-by-a-vehicle-in-nedumbassery-remand-report-out.html https://www.chandrikadaily.com/a-young-man-was-killed-by-a-vehicle-in-nedumbassery-remand-report-out.html#respond Fri, 16 May 2025 15:15:13 +0000 https://www.chandrikadaily.com/?p=341524 നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.

]]>
https://www.chandrikadaily.com/a-young-man-was-killed-by-a-vehicle-in-nedumbassery-remand-report-out.html/feed 0
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ https://www.chandrikadaily.com/strong-legal-action-should-be-taken-against-the-autorickshaw-drivers-who-assaulted-journalists-kuwj.html https://www.chandrikadaily.com/strong-legal-action-should-be-taken-against-the-autorickshaw-drivers-who-assaulted-journalists-kuwj.html#respond Fri, 16 May 2025 14:48:23 +0000 https://www.chandrikadaily.com/?p=341522 നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

]]>
https://www.chandrikadaily.com/strong-legal-action-should-be-taken-against-the-autorickshaw-drivers-who-assaulted-journalists-kuwj.html/feed 0
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് https://www.chandrikadaily.com/it-is-reported-that-the-cases-of-covid-are-increasing-in-hong-kong-and-singapore.html https://www.chandrikadaily.com/it-is-reported-that-the-cases-of-covid-are-increasing-in-hong-kong-and-singapore.html#respond Fri, 16 May 2025 14:31:25 +0000 https://www.chandrikadaily.com/?p=341519 ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

]]>
https://www.chandrikadaily.com/it-is-reported-that-the-cases-of-covid-are-increasing-in-hong-kong-and-singapore.html/feed 0
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍ https://www.chandrikadaily.com/those-who-demanded-bribe-from-the-trader-to-register-the-ed-case-were-arrested.html https://www.chandrikadaily.com/those-who-demanded-bribe-from-the-trader-to-register-the-ed-case-were-arrested.html#respond Fri, 16 May 2025 14:14:59 +0000 https://www.chandrikadaily.com/?p=341516 എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.

നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്‍കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

]]>
https://www.chandrikadaily.com/those-who-demanded-bribe-from-the-trader-to-register-the-ed-case-were-arrested.html/feed 0
ഗസ്സയില്‍ അടുത്ത മാസത്തോടെ ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കും; ഡോണള്‍ഡ് ട്രംപ് https://www.chandrikadaily.com/a-lot-of-good-things-will-happen-in-gaza-next-month-donald-trump.html https://www.chandrikadaily.com/a-lot-of-good-things-will-happen-in-gaza-next-month-donald-trump.html#respond Fri, 16 May 2025 13:52:46 +0000 https://www.chandrikadaily.com/?p=341514 ഗസ്സയില്‍ അടുത്ത മാസത്തോടെ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത മാസത്തോടെ ഗസ്സയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. നമ്മള്‍ ഫലസ്തീനികളെ സഹായിക്കേണ്ടതുണ്ട്. നിരവധിപേരാണ് ഗസ്സയില്‍ പട്ടിണി കിടക്കുന്നത്- ട്രംപ് പറഞ്ഞു.

അതേസമയം, ഗസ്സയില്‍ എന്താണ് സംഭവിക്കുകയെന്നതിനെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. അബൂദബി സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച ബസിനസ് ഫോറത്തില്‍ സംസാരിക്കവെ, ഗസ്സ അടക്കമുള്ള ആഗോള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിരുന്നു.
ഗള്‍ഫ് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സ വെളിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിനിടെ അടുത്ത മാസത്തോടെ യു.എസ് നേതൃത്വത്തില്‍ ഗസ്സയില്‍ മാനുഷിക സഹായ വിതരണം നടക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

]]>
https://www.chandrikadaily.com/a-lot-of-good-things-will-happen-in-gaza-next-month-donald-trump.html/feed 0