കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കല്‍ നല്‍കിയത്. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കിഫ്ബി എം.ഡി കെ.എം എബ്രഹാം, മുന്‍മന്ത്രി തോമസ് ഐസക് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാന്‍ ഉത്തരവ്. മസാലബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഫെമ നിയമലംഘനമടക്കം കണ്ടെത്തിയിട്ടുണ്ട്.
2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് . 2021ലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.