Film

‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതല്‍ ഒടിടിയില്‍; മനോരമ മാക്സില്‍ സ്ട്രീമിംഗ്

By webdesk18

December 11, 2025

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതല്‍ ഒടിടിയില്‍ എത്തുന്നു. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഡിസംബര്‍ 12 മുതല്‍ മനോരമ മാക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. കുടുംബ ജീവിതത്തിന്റെ യഥാര്‍ത്ഥതകളും രസകരമായ സംഭവവികാസങ്ങളും ചേര്‍ത്ത് ജീവിതചൂടോടെ കഥപറയുന്ന സിനിമക്ക് പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫാത്തിമ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥയില്‍ ഒരു പഴയ കിടക്ക സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഷംല ഹംസയാണ് ഫാത്തിമയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, ബബിത ബഷീര്‍, പ്രസീത, രാജി ആര്‍. ഉന്‍സി, ഫാസില്‍ മുഹമ്മദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തീയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ തന്നെ ചിത്രം നിരവധി ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ വന്‍ അംഗീകാരം നേടിയിരുന്നു. IFFK FIPRESCI പുരസ്‌കാരം മുതല്‍ NETPAC, ഓഡിയന്‍സ് പോള്‍, FFSI കെ.ആര്‍. മോഹനന്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും ചിത്രം സ്വന്തമാക്കി.

മെല്‍ബണ്‍, ഇന്തോ-ജര്‍മ്മന്‍, ബിഷ്‌കെക് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ വേദികളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥപറച്ചിലും മനോഹരമായ വികാര നിമിഷങ്ങളും ചേര്‍ന്ന ‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക് എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് കുടുംബസമേതം ആസ്വദിക്കാനുള്ള അവസരമൊരുങ്ങുകയാണ്.