GULF

“FESTORA 2K25 ” മലപ്പുറം ജില്ലാ സർഗോത്സവത്തിന് നാളെ ദുബൈയിൽ തുടക്കം

By webdesk17

September 26, 2025

ദുബൈ: മലപ്പുറം ജില്ലയിലെ കലാസ്വാദകരെ ആവേശത്തിലാഴ്ത്തുന്ന കലാമേളയ്ക്ക് ദുബായിൽ നാളെ തുടക്കമാവുന്നു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആർട്സ് & കൾച്ചറൽ വിംഗ് “ സർഗ്ഗധാര ” സംഘടിപ്പിക്കുന്ന “FESTORA -Arts Fest 2K25 നാളെ മുതൽ വ്യത്യസ്ത സെഷനുകളിലായി ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ അരങ്ങേറുകയാണ്. ആർട്സ് ഫെസ്റ്റിന്റെ ഭാഗമായുള്ള സ്റ്റേജ് ഇതര മത്സരങ്ങൾ നടക്കുന്ന ആദ്യ സെഷൻ സെപ്റ്റംബർ 28-ഞായറാഴ്ചയും വ്യക്തിഗത സ്റ്റേജ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള രണ്ടാം സെഷൻ ഒക്ടോബർ 19 ഞായറാഴ്ചയും രാവിലെ 9 മുതൽ രാത്രി 10 വരെ ദുബായ് കെ എം സി സി അബു ഹൈൽ ഓഫീസ് ഓഡിറ്റോറിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്.ഗ്രൂപ്പ് തല മത്സരങ്ങൾ, സമാപന ചടങ്ങ് എന്നിവ നവംബർ മാസത്തിൽ നടക്കുന്നതായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ജില്ലയിലെ പതിനാറു മണ്ഡലങ്ങളിൽ നിന്നുള്ള കലാ സർഗ്ഗ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങൾ നേരിൽ കാണാൻ കലാ പ്രേമികൾക്ക് മികച്ച അവസരമായിരിക്കും ഫെസ്റ്റോറേ 2K25. പരിപാടിയുടെ വിജയത്തിനും മത്സരങ്ങൾ നേരിൽ വീക്ഷിക്കുന്നതിനും എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു