kerala

പനി ബാധിതരുടെ എണ്ണം ഉയരുന്നു ; സംസ്ഥാനത്ത് ഇന്നും 2 ഡെങ്കിപ്പനി മരണം

By webdesk15

June 23, 2023

ഇന്ന് ഡെങ്കിപ്പനി ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലായിരുന്ന 13 കാരനും തിരുവനന്തപുരത്ത് 56 കാരനും മരിച്ചു.ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണു മരിച്ചത്.ഇതോടെ സംസ്ഥാനത്ത് വിവിധ പനി രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സ തേടിയവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു.മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്.