india

പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാറെന്ന് മുന്‍സൈനിക മേധാവി

By webdesk11

April 17, 2023

പുല്‍വമാ അക്രമത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനാണെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഉപദേശം സ്വീകരിക്കുന്ന പ്രധാനമന്ത്രിയാണ് പുല്‍വാമ ആക്രമത്തിന്റെ ഉത്തരവാദി. ഇത് വലിയൊരു തിരിച്ചടിയാണ്. 40 വലിയ നമ്പറാണ്, അന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് പുല്‍വാമ ആക്രമത്തിന്റെ പിന്നില്‍, ഇതില്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും ഉത്തരവാദിത്തമുണ്ട്. വ്യോമ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

1990 കളുടെ മധ്യത്തില്‍ സൈനിക മേധാവിയായിരുന്നു ശങ്കര്‍ റോയ് ചൗധരി.