kerala

അലന്‍ ഷുഹൈബിനെതിരെ കേസ്; പരാതി വ്യാജമെന്ന് ആരോപണം

By Test User

November 02, 2022

കണ്ണൂര്‍: അലന്‍ ഷുഹൈബിനെതിരായ പരാതി വ്യാജമെന്ന് ആരോപണം. സുഹൃത്ത് മുര്‍ഷിദാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഷുഹൈബ് എസ്.എഫ്.ഐ ക്കെതിരെ റാഗ് ചെയ്തതിന് പരാതി നല്‍കിയിരുന്നു. അതിന്റെ പകവീട്ടുന്നതാണെന്ന് മുര്‍ഷിദ് ആരോപിച്ചു.

അലന്‍ ഷുഹൈബ് ക്യാമ്പസില്‍ തീവ്ര സ്വഭാവമുള്ള സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുകാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. എസ്.എഫ്.ഐ കാരണമില്ലാതെ അക്രമിക്കുകയാണ് ചെയ്‌തെന്ന് അലന്‍ പറയുന്നു. കഴിഞ്ഞ കൊല്ലത്തെ പകവീട്ടാന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കളും അലനും പറയുന്നുണ്ട്.